ന്യൂഡല്‍ഹി: വിജയത്തില്‍ നിന്നും തോല്‍വിയില്‍ നിന്നും പാഠങ്ങള്‍ പഠിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയില്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഏപ്രിലില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയേറ്റിരുന്നു. അസമിലും പുതുച്ചേരിയിലും അവര്‍ക്ക് ഭരണത്തിലെത്താന്‍ സാധിച്ചുവെങ്കിലും. കാടിളക്കി പ്രചാരണം നടത്തിയ പശ്ചിമബംഗാളില്‍ പാര്‍ട്ടിക്ക് അടിപതറി. തമിഴ്നാട്ടിലും കേരളത്തിലും നിലംതൊടാതൊയിരുന്നു പരാജയം.അടുത്ത വര്‍ഷം നിര്‍ണായകമായ തെരഞ്ഞെടുപ്പിനെയാണ് ബി.ജെ.പി നേരിടുന്നത്. ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ തുടരാന്‍ സാധിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും.
Related Articles
മൂന്നു കോടി കര്‍ഷകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സംവദിക്കും
December 24, 2020 9:47 AM
Check Also
Close
-
രഞ്ജിത്ത് കാര്ത്തികേയന് റെഡ് ക്രോസ് കേരള ഘടകം ചെയര്മാന്March 1, 2021 4:48 PM