ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി. കൂടുതല്‍ ഇളവുകള്‍ നല്‍കിയാണ് ലോക്ഡൗണ്‍ നീട്ടിയത്. ചെന്നൈ അടക്കമുള്ള തമിഴ്നാട്ടിലെ മിക്കപ്രദേശങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ജില്ലകളില്‍ ഇളവ് നല്കാന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍െറ നേതൃത്വത്തില്‍ കൂടിയ യോഗം തീരുമാനിച്ചത്. അതെ സമയം കോയമ്പത്തൂര്‍,നീലഗിരി,തിരുപ്പൂര്‍,ഈറോഡ്,കരുര്‍,നാമക്കല്‍,തഞ്ചാവൂര്‍, തിരുവരൂര്‍,നാഗപ്പട്ടണം,മൈലാട്ദുരൈ എന്നിവക്ക് ഇളവുകള്‍ നല്‍കിയിട്ടില്ല. ഇളവുകള്‍ നല്കിയ 27 ജില്ലകളിലെ സ്കൂളുകള്‍,കോളജുകള്‍ എന്നിവയുടെ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി.
Related Articles
പിഎസ്സി പരീക്ഷയ്ക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ തടഞ്ഞുവെച്ചു ; പൊലീസുകാരന് സസ്പെന്ഷന്
October 27, 2022 12:43 PM
Check Also
Close
-
മോണ്സണ് മാവുങ്കലിന്റെ വീട്ടില്‍ മോഷണം; സ്ഥിരീകരിച്ച് പൊലീസ്March 18, 2024 5:18 PM