IndiaLatest

ഇന്ത്യ ചൈന അതിര്‍ത്തി വിഷയത്തില്‍ കമാന്‍ഡര്‍ തല ചര്‍ച്ച തുടരും

“Manju”

ഡല്‍ഹി ; ഇന്ത്യ ചൈന അതിര്‍ത്തി വിഷയത്തില്‍ കമാന്‍ഡര്‍ തല ചര്‍ച്ച തുടരാന്‍ തീരുമാനിച്ചു. ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിലാണ് തീരുമാനം. നിയന്ത്രണരേഖയില്‍ ഏകപക്ഷീയമായി മാറ്റം വരുത്തുന്നത് അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അതേസമയം ലഡാക്ക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിലെ തല്‍സ്ഥിതിയില്‍ മാറ്റം വരുന്നത് അംഗീകരിക്കാനാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ.

ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കറാണ് നിലപാട് ആവര്‍ത്തിച്ചത്. പൂര്‍ണമായി സമാധാനം ഉറപ്പുവരുത്താന്‍ നിലവിലെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button