മലയാളികളുടെ മനസില്‍ ചുരുക്കം ചില ചിത്രങ്ങളിലൂടെ ഇടംനേടിയ താരമാണ് മേഘ്ന രാജ്. അഭിനേതാവായ ചിരഞ്ജീവിയെ വിവാഹം കഴിച്ച് വെള്ളിത്തിരയില്‍ നിന്നും മാറിനില്കുകയായിരുന്നു മേഘ്ന. പിന്നീട്, ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി മരണമടഞ്ഞതോടെയാണ് മേഘ്ന രാജ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. മേഘ്നയുടെയും ചിരഞ്ജീവിയുടെയും മകന് ജൂനിയര്‍ ചിരുവിന് ഒന്‍പതുമാസം പ്രായമായി. ഇപ്പോഴിതാ, ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് മേഘ്ന രാജ്.മകന് ഇന്ന് ഒന്‍പതു മാസം തികയുന്നുവെന്നും, ഒരുവര്‍ഷത്തിന് ശേഷം ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ആ സന്തോഷം പങ്കുവയ്ക്കുന്നുവെന്നുമാണ് മേഘ്ന കുറിക്കുന്നത്. അതിനോടൊപ്പം ലൊക്കേഷനില്‍ നിന്നുള്ള ചിത്രവും ഉണ്ട്.നടിയും മേഘ്നയുടെ ഉറ്റ സുഹൃത്തുമായ നസ്രിയയും കൂട്ടുകാരി അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്നുണ്ട്. മേഘ്നയുടെ ഭര്‍ത്താവും ചലച്ചിത്രതാരവുമായ ചിരഞ്ജീവി സര്‍ജയുടെ പെട്ടന്നുള്ള വിയോഗം ഇന്ത്യന്‍ സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
Related Articles
ഗുരുകാന്തിയിലെ കുട്ടികള്‍ക്കായി’പൂവും മുള്ളും’ആസ്പദമാക്കി സംവാദ പരിപാടി നടന്നു
April 22, 2024 5:24 PM
Trump to deliver police reform soon to address issues raised by protesters: White House
June 11, 2020 7:37 AM
Check Also
Close
-
“ശക്തരായ സ്ത്രീകൾ ചരിത്രം സൃഷ്ടിക്കുന്നു.”; ഇന്ന് ലോക വനിതാ ദിനംMarch 8, 2024 10:18 AM