ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്. മേരാ നാം ഷാജി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കോവിഡ് ലോക്ക് ഡൗണ്‍ കാരണം ചിത്രീകരണ൦ ഇടക്ക് വച്ച് നിര്‍ത്തേണ്ടി വന്നിരുന്നു.ദിലീപും നാദിര്‍ഷയും മിമിക്രിയിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരങ്ങളാണ്. സജീവ് പാഴൂര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്, ജ്യോതിഷ്, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെ സംഗീതം പകരുന്നു.വന്‍ താര നിരതന്നെ ചിത്രത്തിലുണ്ട്. ചിത്രത്തില്‍ ദിലീപ് തൊണ്ണൂറുകാരനായിട്ടാണ് വേഷമിടുന്നത്.
Related Articles
Check Also
Close
-
“മലയാളസിനിമയിലും ചില അലിഖിത നിയമങ്ങൾ ഉണ്ട്’; തുറന്നടിച്ചു നീരജ് മാധവ്June 17, 2020 3:17 PM