KeralaLatest

ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയും പാണ്ടനാടും ഹോട്ട്സ്പോട്ട്

“Manju”

അജിത് ജി. പിള്ള, ചെങ്ങന്നൂർ

ഇളവുകൾ ലഭിച്ചപ്പോൾ ചെങ്ങന്നൂരിൽ യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരം ഒഴിച്ചാൽ ബാക്കി എല്ലാ സ്ഥലങ്ങളിലും എല്ലാ കടകളും തുറന്നിരിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങൾ പൊതുനിരത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു.

ഇപ്പോൾ ചെങ്ങന്നൂർ ഹോട്ട് സ്പോട്ടായ സാഹചര്യത്തിൽ,
ഹോട്ട് സ്പോട്ട് സ്ഥലങ്ങളിലെ മുൻ നിയന്ത്രണങ്ങൾ ചെങ്ങന്നൂരിലും ബാധകമാണ്.
പഴം, പച്ചക്കറി, പലചരക്ക് കടകൾ, മെഡിക്കൽ സ്റ്റോർ, ബേക്കറി (ചായ. ജ്യൂസ് പാടില്ല )
ഒഴികെ എല്ലാ കടകളും അടച്ച് ഇടണമെന്നാണ് പോലീസിന്റെ നിർദ്ദേശം. വിലക്കുകൾ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകും.

Related Articles

Back to top button