നടി ശരണ്യ ശശി അന്തരിച്ചു
തിരുവനന്തപുരം: കാൻസർ ബാധിതയായി ചികിത്സയിൽ കഴിഞ്ഞ നടി ശരണ്യ ശശി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡും ന്യൂമോണിയയും ബാധിച്ച ശരണ്യ കുറച്ചു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മേയ് 23-നാണ് താരം കോവിഡ് ബാധിതയായത്. പിന്നാലെ നില വഷളാവുകയായിരുന്നു. പിന്നീട് ഐസിയുവിലേക്കും വെന്റിലേറ്ററിലേക്കും മാറ്റി. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
2012-ല്‍ തലച്ചോറില്‍ ബാധിച്ച അര്‍ബുദത്തോട് പോരാടിയ ശരണ്യ നിരവധി തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടും ജീവിതത്തെ പുഞ്ചിരിയോടെയാണ് നേരിട്ടിരുന്നത്. നടി സീമ ജി. നായരുടെ നേതൃത്വത്തിലുള്ള സുഹൃത്തുക്കളാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ശരണ്യയ്ക്ക് താങ്ങായിരുന്നത്. അടുത്തിടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തിരുവനന്തപുരത്ത് വീട് നിര്‍മിച്ചു നല്‍കിയിരുന്നു.