KeralaKozhikodeLatest

മണപ്പുറം ഫിനാന്‍സ് ശാഖയിലെ തട്ടിപ്പ്​; അന്വേഷണം തുടങ്ങി

“Manju”

കോ​ഴി​ക്കോ​ട്: മ​ണ​പ്പു​റം ഫി​നാ​ന്‍​സിന്റെ കോ​ഴി​ക്കോ​ട്​ മാ​വൂ​ര്‍ റോ​ഡ് ശാ​ഖ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ന്ന സാമ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സ്ഥാ​പ​ന​ത്തിന്റെ ഇ​ട​പാ​ടു​കാ​രു​ടെ പ​ണം മു​ന്‍ മാ​നേ​ജ​ര്‍ അ​ന്ന​ശ്ശേ​രി സ്വ​ദേ​ശി ജി​ല്‍​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് കേ​സ്. സ്ഥാ​പ​ന അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ മ​റ്റൊ​രു കേ​സും ന​ട​ക്കാ​വ് പൊ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.
ര​ണ്ട​ര​വ​ര്‍​ഷ​മാ​ണ് ജി​ല്‍​ത്ത് ഇ​വി​ടെ ജോ​ലി ചെ​യ്ത​ത്. ഈ ​കാ​ല​ത്തെ സം​ശ​യ​ക​ര​മാ​യ ഇ​ട​പാ​ടു​ക​ള്‍ മു​ഴു​വ​ന്‍ വ​രും ദി​വ​സം പ​രി​ശോ​ധി​ക്കും. ഓ​ഫി​സി​ലെ മ​റ്റു ജീ​വ​ന​ക്കാ​രി​ലാ​ര്‍​ക്കെ​ങ്കി​ലും ത​ട്ടി​പ്പി​ല്‍ പ​ങ്കു​ണ്ടോ എ​ന്ന സം​ശ​യ​വു​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.  അ​തി​നാ​ല്‍ വ​രും ദി​വ​സം ഇ​വ​രു​ടെ മൊ​ഴി​യു​മെ​ടു​ക്കും. അ​തി​നി​ടെ സ്ഥാ​പ​ന​വും ആ​രു​ടെ​യെ​ല്ലാം പ​ണം ന​ഷ്​​ട​പ്പെ​ട്ടു എ​ന്ന​റി​യാ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഒ​രു മാ​സം മു​മ്ബ് ജോ​ലി വി​ട്ട ഇ​യാ​ള്‍​ക്കെ​തി​രെ സ്ഥാ​പ​ന​വും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ എ​ത്ര രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നു എ​ന്ന്​ വ്യ​ക്ത​മാ​വൂ എ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. ഭൂ​മി​യു​ടെ ആ​ധാ​രം പ​ണ​യ​പ്പെ​ടു​ത്തി നേ​ര​ത്തെ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് വാ​യ്പ​യെ​ടു​ത്ത​വ​രു​ടെ തി​രി​ച്ച​ട​വ് തു​ക​യി​ല്‍ കൃ​ത്രി​മം വ​രു​ത്തി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

എന്നാല്‍ മ​ണ​പ്പു​റം ഹോം ​ഫി​നാ​ന്‍​സ് ലി​മി​റ്റ​ഡി​ലെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും എ​ല്ലാ ഇ​ട​പാ​ടു​ക​ളും സു​ര​ക്ഷി​ത​മാ​ണെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ള്‍ സ​മ​ര്‍പ്പി​ച്ച വ​സ്തു​രേ​ഖ​ക​ളും ആ​ധാ​ര​ങ്ങ​ളു​മെ​ല്ലാം കമ്പ​നി സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചോ ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചോ എ​ന്തെ​ങ്കി​ലും വ്യ​ക്ത​ത ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് ബ്രാ​ഞ്ച് മാ​നേ​ജ​രെ സ​മീ​പി​ക്കാം.
കോ​ഴി​ക്കോ​ട് ബ്രാ​ഞ്ചി​ലെ മു​ന്‍ ജീ​വ​ന​ക്കാ​​ര​നെ കമ്പ​നി ആ​ഭ്യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി നേ​രത്തേ സ​ര്‍വി​സി​ല്‍ നി​ന്നും പി​രി​ച്ചു​വി​ട്ട​താ​ണ്.  ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​യ​മ ന​ട​പ​ടി ആ​രം​ഭി​ക്കു​ക​യും ന​ഷ്​​ടം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള നീ​ക്കം തു​ട​ങ്ങി​യി​ട്ടു​മു​ണ്ട് – ക​മ്പ​നി പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

Related Articles

Back to top button