KeralaLatest

പെരുനാൾ നിസ്കാരം വീടുകളിൽ : മുഖ്യമന്ത്രി

“Manju”

പ്രജീഷ് വള്ള്യായി

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷം ഈദുല്‍ ഫിത്തര്‍ (ചെറിയ പെരുന്നാള്‍) വരികയാണ്. പള്ളികളിലും, പൊതുസ്ഥലത്ത് പ്രത്യേകം സജ്ജമാക്കുന്ന ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരത്തിന് വലിയ തോതില്‍ വിശ്വാസികള്‍ എത്തിച്ചേരാറുണ്ട്.
രോഗഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്തുവേണമെന്ന് ആലോചിക്കാന്‍ മുസ്ലിം മതനേതാക്കളുമായും മതപണ്ഡിതരുമായും ഇന്ന് കാലത്ത് വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. പെരുന്നാള്‍ നമസ്കാരം അവരവരുടെ വീടുകളില്‍ തന്നെ നടത്താന്‍ ഈ യോഗത്തില്‍ ധാരണയായിട്ടുണ്ട്.

സഖാത്ത് കൊടുക്കാനും സ്വീകരിക്കാനും ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ഒഴിവാക്കണമെന്നും നിശ്ചയിച്ചിട്ടുണ്ട്. സഖാത്ത് വീടുകളില്‍ എത്തിച്ചു കൊടുക്കണമെന്ന നിര്‍ദ്ദേശം മതനേതാക്കള്‍ അംഗീകരിച്ചിട്ടുമുണ്ട്.

പെരുന്നാള്‍ ദിനത്തിലെ കൂട്ടപ്രാര്‍ത്ഥന ഒഴിവാക്കുന്നതും വിശ്വാസികളെ സംബന്ധിച്ച് വലിയ വേദനയുളവാക്കുന്നതാണെന്ന് അറിയാം. എന്നിട്ടും സമൂഹത്തിന്‍റെ ഭാവിയെ കരുതി പള്ളികളിലെയും ഈദ്ഗാഹുകളിലെയും നമസ്കാരം ഒഴിവാക്കാന്‍ തീരുമാനമെടുത്ത മതനേതാക്കളെ അഭിനന്ദിക്കുന്നതായും അവരുടെ സഹകരണത്തിന് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Related Articles

Back to top button