IndiaLatest

എയര്‍ ഇന്ത്യയുടെ കടങ്ങള്‍ തീര്‍ക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി

“Manju”

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ കടങ്ങളെല്ലാം തീര്‍ക്കുമെന്ന് കേന്ദ്രം. എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ കടങ്ങളും കൊടുത്തു തീര്‍ക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും, മന്ത്രാലയങ്ങള്‍ക്കും കേന്ദ്ര ധനകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 18,000 കോടി രൂപയ്ക്കാണ് ടാറ്റ എയര്‍ ഇന്ത്യ വാങ്ങിയത്. എയര്‍ ഇന്ത്യയുടെ ആകെയുള്ള കടത്തില്‍ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിന് പണമായിട്ടായിരിക്കും കൈമാറുക. ഇതോടെ എയര്‍ ഇന്ത്യയുടെ ബാധ്യതകള്‍ മുഴുവന്‍ തീര്‍ത്തു നല്‍കും.

2020 ഡിസംബറില്‍ നഷ്ടത്തിലായിരുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നാലു കമ്പനികളായിരുന്നു താത്പര്യം പ്രകടിപ്പിച്ച്‌ മുന്നോട്ടുവന്നത്. അവസാന റൗണ്ടിലെത്തിയത് ടാറ്റ സണ്‍സും സ്പൈസ് ജെറ്റും മാത്രമായിരുന്നു.

Related Articles

Back to top button