IndiaLatest

പ്രമുഖ സ്ത്രീ അവകാശ പ്രവര്‍ത്തക സോനാള്‍ ശുക്ല അന്തരിച്ചു

“Manju”

മുംബൈ: പ്രമുഖ സ്ത്രീ അവകാശ പ്രവര്‍ത്തക സോനാള്‍ ശുക്ല അന്തരിച്ച . 80 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി സജീവമായി പ്രവര്‍ത്തിക്കുന്ന വച ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ സ്ഥാപകയാണ്. 1980 മുതല്‍ സ്ത്രീപക്ഷ അവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇവര്‍ സോനാള്‍ ബെന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഫോറം എഗയ്ന്‍സ്റ്റ് ഒപ്രഷന്‍ ഓഫ് വുമണ്‍ സംഘടനയുടെ സഹസ്ഥാപകയാണ്.

ചേരിയിലെയും മറ്റ് പിന്നാക്ക സാഹചര്യങ്ങളിലേയും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്തിയാണ് സോനാള്‍ ശുക്ല 1980 കളില്‍ സേവന നിരതയായത്. സ്വന്തം വീട്ടിലെ ഒരു മുറി സപ്പോര്‍ട്ട് സെന്ററാക്കി മാറ്റി ലൈംഗികാതിക്രമങ്ങള്‍ക്കും മറ്റ് ആക്രമണങ്ങള്‍ക്കും ഇരയായ സ്ത്രീകള്‍ക്ക് സഹായവും നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഫെമിനിസ്റ്റ് ഐക്കണായി ആഗോളതലത്തില്‍ അംഗീകാരം നേടിയ സോനാള്‍ ശുക്ല, വച ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ മാത്രം 3000ലേറെ പുസ്തകങ്ങളുള്ള ലൈബ്രറി സ്ഥാപിച്ചിരുന്നു.

Related Articles

Back to top button