വെമ്പായം: മാപ്പിള ലഹളയുമായി ബന്ധപ്പെട്ട് ഹിന്ദു വംശഹത്യയുടെ നൂറാം വർഷത്തോടനുബന്ധിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം വെഞ്ഞാറമൂട് ഖണ്ഡിന്റെ നേതൃത്വത്തിൽ തുവ്വൂർ ബലിദാന അനുസ്മരണ സമ്മേളനം നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി കോലിയക്കോട് മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് ഖണ്ഡ് സംഘചാലക് ശശിധരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സമ്പർക്ക പ്രമുഖ് വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. വെഞ്ഞാറമൂട് ഖണ്ഡ് സഹകാര്യവാഹ് എസ്. ശരത് തുവ്വൂർ രക്തസാക്ഷി ദിന പ്രമേയം അവതരിപ്പിച്ചു. മാങ്കുളം സത്യസനന്ദ ആശ്രമ മഠാതിപതി ശ്രീരാമ പാദാനന്ദ സരസ്വതി മഹനീയ സാനിധ്യമായി. അനുസ്മരണ സമ്മേളനത്തിൽ പ്രത്യേകം തയ്യാറാക്കി തുവ്വൂർ കിണറിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയും ബലിദാനികളെ അനുസ്മരിച്ച് മൺചിരാതുകൾ തെളിയിക്കുകയും ചെയ്തു. ജില്ലാ പ്രചാർ പ്രമുഖ് എസ്. അനീഷ്, പ്രൗഡ പ്രമുഖ് അനിൽകുമാർ, ഖണ്ഡ് കാര്യവാഹ് എം. അനീഷ്, പ്രചാർ പ്രമുഖ് എസ്. എൽ ശ്രീജിത്ത്, സേവാപ്രമുഖ് എം.ഐ സന്ദീപ് തുടങ്ങിയവർ നേതൃത്വം നൽകി.
Related Articles
Check Also
Close
-
ഇനി ട്രെയിന്‍ ടികെറ്റ് ബുക് ചെയ്യാന്‍ എളുപ്പംFebruary 14, 2021 11:43 AM