KeralaLatestThiruvananthapuram
സന്ന്യാസദീക്ഷാ വാർഷികം സത്സംഗം രണ്ടാം ദിനം
പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ ഒക്ടോബര്‍ 15ന് നടക്കുന്ന മുപ്പത്തിഏഴാം സന്യാസദീക്ഷാ വാര്‍ഷികത്തിനോടനുബന്ധിച്ച് ശാന്തിഗിരി രക്ഷാകര്‍തൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 7ന് രാത്രി 8 മണി മുതല്‍ 9 മണി വരെ നടന്ന സത്സംഗം സൂം മീറ്റിംഗില്‍ ആര്‍ട്സ് ആന്റ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റ് ഇന്‍ചാര്‍ജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ. ആര്.എസ്. നായര്‍, രാധമ്മ എ., രാജന് സി.എസ്., ശ്രീകുമാര്‍ എസ്, ലേഖ ഇ.കെ., ആദിത്യന് കിരണ്‍, സുകൃത എ. എന്നിവര്‍ സത്സംഗത്തില്‍ സംസാരിച്ചു.