കോവിഡിനെതിരെയുള്ള ആന്റിവൈറല്‍ ഗുളിക 90 ശതമാനം ഫലപ്രദമെന്ന് ഫൈസര്‍ കമ്പനി.ഇതേതുടര്‍ന്ന് എത്രയും പെട്ടെന്ന് ഗുളികക്ക് അംഗീകാരം നല്കാന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോട് അഭ്യര്‍ഥിച്ചതായും ഫൈസര്‍ കമ്പനി അറിയിച്ചു.
ആദ്യഘട്ടത്തില്‍ 775 മുതിര്‍ന്നവരിലാണ് കമ്പനി ഗുളിക പരീക്ഷിച്ചത്. ഇതില്‍ കുറച്ചുപേര്‍ക്ക് മറ്റൊരു മരുന്നും നല്കി. കമ്പനിയുടെ ഗുളിക കഴിച്ചവരില്‍ 89 ശതമാനം ഫലപ്രാപ്തിയുള്ളതായി കമ്പനി അവകാശപ്പെട്ടു. മരുന്നു കഴിച്ച ഒരു ശതമാനം ആളുകളെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഗുളിക ഉപയോഗിക്കുന്നവരില്‍ മരണനിരക്കും ആശുപത്രിവാസവും 90 ശതമാനമായി കുറക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.