ഡാളസ്: കുവൈറ്റിലെ ബിസിനസ് ജീവിതം അവസാനിപ്പിച്ച് അമേരിക്കയില്‍ ബിസിനസ് സ്ഥാപനം നടത്തിവന്ന മലയാളി ഡാലസില്‍ കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു.
മെസ്കിറ്റില്‍ ബിസിനസ് സ്ഥാപനം നടത്തുന്ന സാജന് മാത്യുസ് (സജി-55) ആണ് വെടിയേറ്റു ആണ് മരിച്ചത്. ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ് കൊല്ലപ്പെട്ട സാജന് മാത്യുസ് (സജി-55) കോഴഞ്ചേരി സ്വദേശിയാണ്.
ഉച്ചയോടെ സ്ഥാപനത്തില്‍ മോഷണത്തിനു വന്ന വ്യക്തിയോ വ്യക്തികളോ ആണ് വെടിവച്ചത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.