കോട്ടയം : ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി രക്ഷാധികാരി (ഹെല്‍ത്ത് കെയര്‍) യും ഗുരുഭക്തരിൽ പ്രധാനിയുമായ കോട്ടയം പാമ്പാടി കൂരോപ്പട കരുണ മന്ദിരത്തിൽ ഡോ.പി.എൻ.മോഹൻ (മോഹൻ പാമ്പാടി) ഇന്ന് ഉച്ചതിരിഞ്ഞ് 3.20 ന് ദിവംഗതനായി. 77 വയസ്സായിരുന്നു. കോട്ടയത്ത് ആശ്രമം ബ്രാഞ്ച് സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. കോട്ടയം മോഹൻ ഡെന്റൽ ക്ളിനിക്കിൽ ഡെന്റൽ സർജൻ ആയിരുന്നു. പോത്തൻകോടുള്ള ദന്തസുഖം ഡന്റൽ ക്ലിനിക്കിൽ സീനിയർ കൺസൾട്ടന്റ് ആയിരുന്നു. ഭാര്യ: മീനാക്ഷി മോഹൻ മക്കൾ: ജയമോഹൻ (മോഹൻ ഡന്റൽ ക്ലിനിക്ക്), ഡോ. ജിനുമോഹൻ (മോഹൻ ഡന്റൽ ക്ലിനിക്ക്), ജിജിമോൾ.പി.എം (ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ) മരുമക്കൾ : സുധ എം.ആർ, സ്മിത , ഷാബു ഇളമ്പ. സംസ്ക്കാരം നാളെ (19/11/2021 വെളളി )ഉച്ചക്ക് 12 മണിയോടെ പള്ളിക്കത്തോട് ശാന്തിഗിരി ആശ്രമ സ്ഥലത്ത് നടക്കും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ചടങ്ങുകളില്‍ പങ്കെടുക്കും.
Related Articles
ശാന്തിഗിരി ആശ്രമം സുൽത്താൻ ബത്തേരി ബ്രാഞ്ചിൽ മിഴിവാർന്ന മത്സരങ്ങളുമായി “എൻെറ കേരളം”
November 19, 2022 9:48 PM
Check Also
Close
-
വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായിJune 20, 2021 3:03 PM