IndiaLatest

വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന പരിശോധനയ്ക്ക് കേന്ദ്ര​ നിര്‍ദേശം​

“Manju”

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്ക, ഹോങ്​കോങ്​, ബോട്​സ്​വാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന കോവിഡ് പരിശോധനക്ക്​ വിധേയമാക്കാന്‍​ സംസ്ഥാനങ്ങളോട്​ കേന്ദ്ര നിര്‍ദേശം. കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ. പുതിയ കോവിഡ്​ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.​ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷനാണ്​ സംസ്ഥാനങ്ങള്‍ക്ക്​ കത്തയച്ചത്​.

വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ ആര്‍ക്കെങ്കിലും കോവിഡ്​ ബാധിച്ചാല്‍ അവരുടെ സാമ്ബിളുകള്‍ വിശദപരിശോധനക്ക്​ വിധേയമാക്കണം. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന​വരെ കണ്ടെത്തുന്നതിലും ശ്രദ്ധ പുലര്‍ത്തണമെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച കോവിഡ്​ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ സര്‍ക്കാര്‍ നടപടി. നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ്​ കണ്‍ട്രോളിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌​ ബോട്​സ്​വാന(3), ദക്ഷിണാഫ്രിക്ക(6), ഹോങ്​കോങ്​(1) എന്നിങ്ങനെ ജനിതകമാറ്റം സംഭവിച്ച കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്​.

Related Articles

Back to top button