IndiaLatestTech

‘ഡയവോള്‍’ വൈറസിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രം.

“Manju”

ന്യൂഡല്‍ഹി: കംപ്യൂട്ടറില്‍ നുഴഞ്ഞുകയറി പണം തട്ടുന്ന ‘ഡയവോള്‍’ എന്ന വൈറസിനെതിരേ മുന്നറിയിപ്പുമായി കേന്ദ്രം.
വിന്‍ഡോസ് കംപ്യൂട്ടറുകളെ ലക്ഷ്യംവെക്കുന്ന വൈറസിനെതിരേ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ആണ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയത്.
ഇന്‍സ്റ്റാള്‍ ആയിക്കഴിഞ്ഞാല്‍ കംപ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ആവുകയും ഓപ്പറേറ്ററില്‍നിന്ന് പണം ചോദിക്കുകയുമാണ് ഇതിന്റെ രീതി. പണം ചോദിച്ചുകൊണ്ടുള്ള കുറിപ്പ് മാത്രമാണ് സ്‌ക്രീന്‍ വാള്‍പേപ്പറിലുണ്ടാവുക.
വണ്‍ഡ്രൈവിലേക്കുള്ള യു.ആര്‍.എല്‍. ലിങ്ക് ഉള്‍പ്പെടുന്ന ഇമെയില്‍ അറ്റാച്ച്‌മെന്റായാണ് ഡയവോള്‍ വൈറസെത്തുന്നത്.
ഉപയോക്താക്കളെ ക്ലിക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഡോക്യുമെന്റാണ് ലിങ്കിലുണ്ടാവുക. ലിങ്ക് ഫയല്‍ തുറന്നാല്‍ വൈറസ് ഇന്‍സ്റ്റാളാവാന്‍ തുടങ്ങും. പണം നല്‍കിയില്ലെങ്കില്‍ വിവരങ്ങള്‍ മുഴുവന്‍ മായ്ച്ചു കളയുകയുകയും കംപ്യൂട്ടര്‍ ഉപയോഗയോഗ്യമല്ലാതാകുകയും ചെയ്യും.

Related Articles

Back to top button