കോഴിക്കോട് : പ്രമുഖ യാത്രാ സംഘാടകനും വിവേകാനന്ദ ട്രാവത്സ് എം ഡിയുമായ സി നരേന്ദ്രന് അന്തരിച്ചു. 63 വയസ്സായിരുന്നു. പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി ചികിത്സയില്‍ ആയിരുന്നു
മൂന്നു പതിറ്റാണ്ടിലധികമായി ടൂര്‍ – ട്രാവല്‍സ് രംഗത്ത് നിറഞ്ഞു നില്ക്കുന്ന നരേന്ദ്രന് ശബരിമല മുതല്‍ കൈലാസം വരെ ആയിരക്കണക്കിന് യാത്രകള്‍ നടത്തി. ഉഷയാണ് ഭാര്യ. സംസ്കാരം വൈകിട്ട് നാലിന് മാവൂര്‍ റോഡ് വൈദ്യുതി ശ്മശാനത്തില്‍ നടക്കും.