ഐ ലീഗ് പുനരാരംഭിക്കും മുമ്പ് ടീം ശക്തമാക്കാന്‍ ശ്രമിക്കുന്ന രാജസ്ഥാന് യുണൈറ്റഡ് പുതിയ സൈനിംഗ് പൂര്‍ത്തിയാക്കി. ബെംഗളൂരു എഫ് സിയുടെ യുവ മധ്യനിര താരം ബിസ്വ ഡാര്‍ജി ആണ് രാജസ്ഥാനില്‍ എത്തിയത്. ലോണ്‍ അടിസ്ഥാനത്തില്‍ ആണ് താരത്തെ രാജസ്ഥാന് യുണൈറ്റഡ് സ്വന്തമാക്കിയത്. ഈ സീസണ് അവസാനത്തോടെ താരം ബെംഗളൂരുവിലേക്ക് തന്നെ തിരികെ വരും. 22കാരനായ താരം 2017-18 സീസണ് മുതല്‍ ബെംഗളൂരു എഫ് സി റിസേര്‍വ്സ് ടീമിനൊപ്പം ഉണ്ട്. മുമ്പ് എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയില്‍ ആയിരുന്നു.
Related Articles
കെ.എസ്.ആര്.ടി.സിയുടെ ആദ്യ എ.സി. റസ്റ്റാറന്റ് ഒരുങ്ങുന്നു
September 21, 2021 11:28 AM
Check Also
Close
-
മാഹിയിൽ 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുJune 29, 2020 8:26 PM