കൊച്ചി: വാവ സുരേഷ് പാമ്പു പിടിത്തക്കാര്‍ക്കായുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് വനംവകുപ്പ്. പരിശീലന പരിപാടിയില്‍ പങ്കെടുത്തു സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്കു മാത്രമേ പാമ്പിനെ പിടിക്കാന്‍ അനുമതിയുള്ളൂവെന്നും വകുപ്പ് വ്യക്തമാക്കി.വാവാ സുരേഷ് അനുഭവ പരിചയമുള്ള പാമ്പുപിടിത്തക്കാരനാണ്. എന്നാലും വനംവകുപ്പിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. ഇതില്‍ പങ്കെടുത്തു സര്‍ട്ടിഫിക്കറ്റ് നേടിയാലേ പാമ്പിനെ പിടിക്കാനാവൂ. അല്ലാത്തവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാനാവുമെന്ന് അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ വൈ മുഹമ്മദ് അന്‍വര്‍ പറഞ്ഞു.
Related Articles
Check Also
Close
-
ആഭ്യന്തര മന്ത്രി അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുAugust 18, 2020 1:36 PM