InternationalLatest
പുനരുപയോഗ സാധ്യതയുള്ള മാലിന്യ സംഭരണത്തിന് ഇനി ആപ്പും
ദുബായില്‍ പുനരുപയോഗ സാധ്യതയുള്ള മാലിന്യ സംഭരണത്തിന് ഇനി ആപ്പും. ഇത്തരം മാലിന്യങ്ങള്‍ കിടക്കുന്ന സ്ഥലം റീക്യാപ് എന്ന ആപ്പിലൂടെ അറിയിച്ചാല്‍ ജീവനക്കാര്‍ നേരിട്ടെത്തി പുനരുപയോഗ വസ്തുക്കള്‍ ശേഖരിക്കും. അബുദാബിയില്‍ 2021 നവംബറില്‍ ആരംഭിച്ച പദ്ധതി വിജയിച്ചതോടെയാണ് മറ്റു എമിറേറ്റുകളിലും നടപ്പാക്കാന്‍ തീരുമാനമായത്.
വിയോലിയ മിഡില്‍ ഈസ്റ്റ് ആരംഭിച്ച ആപ്പില്‍ അബുദാബിയില്‍ 15,000 പേര് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുസ്ഥിര ജീവിത ശൈലി ആഗ്രഹിക്കുന്ന പ്രാദേശിക സമൂഹത്തെ സഹായിക്കുന്നതിന്റെ ഭാഗമായാണ് മാലിന്യം വീടുകളിലെത്തി ശേഖരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.