InternationalLatest

ഡ്രൈവറില്ല; സ്വയം നിയന്ത്രിത ബസ് സര്‍വ്വീസ് ആരംഭിച്ചു

“Manju”

അജ്മാന്‍: ഡ്രൈവറില്ല സ്വയം നിയന്ത്രിത ബസ് സര്‍വ്വീസ് ആരംഭിച്ച്‌ അജ്മാന്‍. കോര്‍ണിഷിലാണ് സര്‍വീസ് ആരംഭിച്ചത്. കോര്‍ണിഷില്‍ നിന്ന് 3 കിലോമീറ്റര്‍ പരിധിയിലുള്ള ഹോട്ടലുകളിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കാനാണ് സര്‍വ്വീസ് നടത്തുന്നത്. ദുബായ്, അബുദാബി എമിറേറ്റുകകളില്‍ നേരത്തെ ഡ്രൈവറില്ലാ ഓട്ടോണമസ് വാഹനം പരീക്ഷിച്ചിരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹമന്ത്രി ഒമര്‍ അല്‍ ഒലാമ, അജ്മാന്‍ മുനിസിപ്പാലിറ്റി ആന്‍ഡ് പ്ലാനിങ് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി എന്നിവരാണ് ഡ്രൈവറില്ല ബസിന്റെ ആദ്യയാത്രയില്‍ പങ്കെടുത്തത്. യാത്രാ റോഡുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിച്ചാല്‍ ഏതു വലുപ്പത്തിലുള്ള ഡ്രൈവറില്ലാ വാഹനവും പൊതുഗതാഗതത്തിനായി ഉപയോഗിക്കാമെന്നാണ് ബസിലെ സാങ്കേതികവിദ്യ വികസിപ്പിച്ച യുഎഇ കമ്പനി ഇയോണിന്റെ പ്രോജക്‌ട് മാനേജര്‍ നാസിര്‍ അല്‍ ഷംസി വ്യക്തമാക്കുന്നത്.
നിര്‍മിത ബുദ്ധി, സെന്‍സര്‍, ക്യാമറ, നാവിഗേഷന്‍ സംവിധാനം എന്നിവയുടെ സഹായത്തോടെയാണ് ബസ് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 11 പേര്‍ക്ക് ഇരുന്നും 4 പേര്‍ക്ക് നിന്നും യാത്ര ചെയ്യാനുള്ള സൗകര്യമാണ് ബസിലുള്ളത്. വൈഫൈ സൗകര്യമുണ്ടെന്നതാണ് ബസിന്റെ മറ്റൊരു സവിശേഷത.

Related Articles

Back to top button