InternationalLatest

റോക്കറ്റ് ലോഞ്ചറില്‍ ഇന്ത്യന്‍ പതാക മാത്രം ; റഷ്യ

“Manju”

മോസ്‌കോ: യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന് പിന്നാലെ ലോകരാജ്യങ്ങളെല്ലാം റഷ്യയ്‌ക്ക് വലിയ രീതിയിലുള്ള ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയത്. യുദ്ധം ഒഴിവാക്കണമെന്ന മുന്നറിയിപ്പ് അവഗണിച്ചതോടെയാണ് വിവിധ ലോകരാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ തിരിഞ്ഞത്. എന്നാല്‍ യുക്രെയ്‌നും റഷ്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അതേസമയം യുക്രെയ്‌നും തങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടെന്നും, അങ്ങനെ ചെയ്യുന്നവര്‍ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും റഷ്യ നല്‍കിയിരുന്നു. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ തകര്‍ച്ചയ്‌ക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് റഷ്യ നല്‍കിയിരുന്നു. ഇതിന് പിന്നാലെ തങ്ങള്‍ വിക്ഷേപിക്കുന്ന റോക്കറ്റില്‍ നിന്നും ഇന്ത്യയുടേത് ഒഴികെ അതില്‍ പങ്കാളികളാകുന്ന എല്ലാ രാജ്യങ്ങളുടേയും പതാകകള്‍ നീക്കം ചെയ്തിരിക്കുകയാണ് റഷ്യ.

Related Articles

Back to top button