KeralaLatest

സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് വേണ്ടി കെഎസ്ആർടിസിയുടെ കൗണ്ടർ ആരംഭിച്ചു

“Manju”

തിരുവനന്തപുരം; സെക്രട്ടറിയേറ്റിലും , തലസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകളിലേക്കുമുള്ള ജീവനക്കാർക്ക് ജോലിക്ക് എത്തുന്നതിന് വേണ്ടി കൂടുതൽ ബസ് ഓൺ ഡിമാന്റ് ( BOND) സർവ്വീസുകൾ ആരംഭിക്കുന്നതിന്റെ ഭാ​ഗമായി സർവ്വെ നടപടികൾ നടത്തുന്നതിനായി സെക്രട്ടറിയേറ്റിൽ കെഎസ്ആർടിസി ബുക്കിംഗ് കൗണ്ടർ ആരംഭിച്ചു.

ഇതിന്റെ ഭാ​ഗമായി 15 പേരടങ്ങുന്ന കെഎസ്ആർടിസി ജീവനക്കാർ പ്രത്യേക യൂണിഫോമിൽ സെക്രട്ടറിയേറ്റിൽ എത്തി ജീവനക്കാരിൽ നിന്നും വിശദാംശങ്ങൾ തേടിയിരുന്നു. ആദ്യ ദിവസം 25 ഓളം ജീവനക്കാർ എത്തി ആവശ്യമുള്ള വിവരങ്ങൾ നൽകി. ഇവരെ നിലവിൽ സർവ്വീസ് ഉള്ള ബസുകളിൽ യാത്ര ചെയ്യാനുള്ള സൗകര്യം ചെയ്യും. കൂടുതൽ ജീവനക്കാർ ആവശ്യപ്പെടുന്ന മുറക്ക് കൂടുതൽ സർവ്വീസുകൾ നടത്താനാണ് തീരുമാനം. ബോണ്ട് സർവ്വീസിന് പുറമെ വരും ദിവസങ്ങളിൽ ജീവനക്കാർ ആവശ്യപ്പെടുന്ന മുറക്ക് ദീർഘദൂര സർവ്വീസുകളും കെഎസ്ആർടിസി നടത്താൻ തയ്യാറാണെന്നും അറിയിച്ചു.

 

Related Articles

Back to top button