റിയാദ്, ദുബായ്, കുവൈത്ത് സിറ്റി: സൗദിയിൽ നാളെ മുതൽ ആരാധനാലയങ്ങൾ തുറക്കും. 98,800 മുസ്ലിം പള്ളികൾ ശുചീകരണം പൂർത്തിയാക്കി. എന്നാൽ മക്കയിൽ പള്ളികൾ തുറക്കാൻ ജൂൺ 21 വരെ കാത്തിരിക്കണം. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വർധന. 2460 പേർ കൂടി രോഗമുക്തി നേടി. 17 പേർ കൂടി മരിച്ചതോടെ ആകെ മരണം 458. പുതുതായി 1581 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 81,766.