Uncategorized
പലിശ നിരക്ക് ഉയര്‍ത്തി ബാങ്ക്
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക്. രണ്ട് കോടിക്കും അഞ്ച് കോടിക്കും ഇടയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയര്‍ത്തിയത്. പുതുക്കിയ നിരക്കുകള്‍ അറിയാം. ഒരാഴ്ച മുതല്‍ ഒരു മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.75 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു മാസം മുതല്‍ ഒന്നര മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.75 ശതമാനം പലിശയും, ഒന്നര മാസം മുതല്‍ രണ്ട് മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5 ശതമാനം പലിശയുമാണ് ലഭിക്കുക. രണ്ട് മാസം മുതല്‍ മൂന്ന് മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.25 ശതമാനം വരെ പലിശ ലഭിക്കും. 185 ദിവസം മുതല്‍ 270 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം പലിശയാണ് ലഭിക്കുക.