തിരുവനന്തപുരം: ആറ്റിങ്ങൽ ഏരിയയില്‍ നടന്ന ‘എന്റെ കേരളം‘ മത്സരങ്ങൾ ടെലിഫിലിം ഡയറക്ടര്‍ എൻ.എൻ. ബൈജു തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ഓഫീസായ കൊടുവഴന്നൂരിലള്ള ശാന്തിഗിരി ആശ്രമം ആറ്റിങ്ങല്‍ ഏരിയ ഓഫീസില്‍ ഞായറാഴ്ച (27.11.2022) രാവിലെ പത്തുമണിക്ക് പരിപാടികള്‍ ആരംഭിച്ചു. ഏരിയ ഇൻചാര്‍ജ് ആദരണീയ സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു.
അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഇൻഡസ്ട്രീസ്) വിജയരാജൻ അധ്യക്ഷ പ്രസംഗം നടത്തി. ഗവേണിംഗ് കമ്മിറ്റി മെമ്പര്‍ എം.ആര്. ബോബൻ, ആറ്റിങ്ങൽ ഏരിയ കോഡിനേറ്റർ മോഹനൻ, മാതൃമണ്ഡലം പ്രതിനിധി അനിത ബോബൻ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
“എന്റെ കേരളം” പരിപാടികളിൽ പങ്കെടുത്ത കുട്ടികൾ മത്സരത്തിനിടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി സമ്മാനങ്ങൾ വിതരണം ചെയ്തു. ആറ്റിങ്ങൽ ഏരിയ മാനേജർ വി. ശശിധരൻ കൃതജ്ഞത രേഖപ്പെടുത്തി.