InternationalLatest
സസ്പെന്ഷന് പിന്‍വലിക്കില്ല; കമ്മിറ്റി
റോബര്‍ട് ലെവന്‍ഡോസ്കിക്ക് ലാ ലീഗ മൂന്ന് മത്സരങ്ങളില്‍ നല്കിയ വിലക്കിനെതിരെ അപ്പീല്‍ നല്കിയ ബാഴ്സലോണക്ക് തിരിച്ചടി.വിലക്ക് ശരിവെച്ചു കൊണ്ടുള്ള അപ്പീല്‍ കമ്മിറ്റിയുടെ വിധി പുറത്തു വന്നു. ഒസാസുനക്കെതിരെ നടന്ന അവസാന ലീഗ് മത്സരത്തിലാണ് താരത്തിന് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു പുറത്തു പോകേണ്ടി വന്നത്. ഇതില്‍ ആദ്യത്തെ മഞ്ഞ കാര്‍ഡിനേയും റഫറിയോടുള്ള മോശം പെരുമാറ്റത്തിന് രണ്ടു മത്സരങ്ങളില്‍ നല്കിയ വിലക്കിനും എതിരെയാണ് ബാഴ്സലോണ അപ്പീല്‍ നല്‍കിയത്. ഗ്രൗണ്ടില്‍ നിന്നും തിരിച്ചു കയറുന്നതിനിടെ കാണിച്ച ആഗ്യം റഫറിക്കെതിരെ ഉള്ളതാണ് എന്നാണ് വാദം. എന്നാല്‍ താരം അത് നിഷേധിച്ചിരുന്നു.