ശ്രീജ.എസ്
കൊച്ചി: ജോലി കഴിഞ്ഞെത്തിയ എയര്‍ഇന്ത്യ പൈലറ്റ് ക്വാറന്റീന് ലംഘിച്ചതായി പരാതി. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പ്രവാസികളുമായി എത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ വനിതാ പൈലറ്റാണ് ക്വാറന്റീന് നിന്ത്രണം ലംഘിച്ചത്.
ജോലിക്കു ശേഷം ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് എയര്‍ ഇന്ത്യ ക്രൂ അംഗങ്ങള്‍ക്കുള്ള നിര്‍ദേശം. എന്നാല്‍ ഒരു ദിവസം മാത്രം ഹോട്ടലില്‍ തങ്ങിയശേഷം വനിതാ പൈലറ്റ് തേവരയിലെ വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലും എടിഎമ്മിലും തേവര മാര്‍ക്കറ്റിലും ഇവര്‍ സഞ്ചരിച്ചുവെന്ന് പോലീസും ആരോഗ്യ പ്രവര്‍ത്തകരും കണ്ടെത്തി. ഇതേ തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷനിലെ 60-ാം ഡിവിഷനായ തേവര കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു.
ക്വാറന്റീന് ലംഘിച്ചതിന് വനിതാ പൈലറ്റിനെതിരെ പോലീസ് കേസെടുത്തേക്കും. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതലാണ് തേവര കണ്ടെയിന്മെന്റ് സോണായിനിലവില് വന്നത്. ഇതോടെ ഈ മേഖയില്‍ അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. കടുത്ത നിയന്ത്രണം പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.