Uncategorized

യജ്ഞശാലയിൽ കുംഭം നിറയ്ക്കൽ ആരംഭിച്ചു.

“Manju”

പോത്തൻകോട് : പൂജിതപീഠം സമർപ്പണം ആഘോഷങ്ങളോടനുബന്ധിച്ചുള്ള കുംഭം നിറയ്ക്കൽ യജ്ഞശാലയിൽ ആരംഭിച്ചു.  ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ സന്ന്യാസിമാരും വ്രാതാനുഷ്ഠാനത്തോടെയെത്തിയിട്ടുള്ള ആത്മബന്ധുക്കളും ചേർന്നാണ് കുംഭം നിറയ്ക്കുന്നത്.  നാളെ വൈകിട്ട് 4 മണിക്കാണ് ആശ്രമസമുച്ചയത്തെ വലംവെച്ച് കുംഭപ്രദക്ഷിണം നടക്കുക.   കുംഭമേളയുടെ ഒരുക്കങ്ങളുടെ ഭാഗമായി ഫെബ്രുവരി 20 ന് രാവിലെ 8.30ന്  പർണശാലയിൽ വച്ച് പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ ചേർന്ന് ആശ്രമ കുംഭം നിറച്ചിരുന്നു.

 

 

Related Articles

Check Also
Close
Back to top button