Uncategorized

സ്വിഫ്റ്റിന്റെ പുതിയ സൂപ്പര്‍ഫാസ്റ്റ് ബസ് എത്തി

“Manju”

കെ.എസ്.ആര്‍.ടി.സി സ്വീഫ്റ്റിന്റെ ഏറ്റവും പുതിയ സൂപ്പര്‍ ഫാസ്റ്റ് ബസ് എത്തി. ബംഗളൂരുവി‍ല്‍ നിന്ന് ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം സ്വിഫ്റ്റ് ആസ്ഥാനത്ത്‌ എത്തിയത്. വരുന്ന രണ്ട് മാസത്തിനുള്ളില്‍ ബാക്കി 130 ബസുമെത്തും. അശോക് ലൈലാന്റില്‍ നിന്നാണ് ഡീസല്‍ ബസുകള്‍ വാങ്ങിയത്.

കെ.എസ്.ആര്‍.ടി.സിയില്‍ നിലവിലുള്ള ബസുകളുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ ബസുകള്‍ എത്തുന്നത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെയെത്തിയ ബസ് ഉടന്‍ സര്‍വീസ് ആരംഭിക്കില്ല. സുപ്പര്‍ഫാസ്റ്റ് ബസുകളുടെ കാലപഴക്കം ഇന്ധനക്ഷമതയെ പോലും ബാധിക്കുന്നു എന്ന തരത്തില്‍ വ്യാപക പ്രചരണം ഉണ്ടായിരുന്നു.

മുഴുവന്‍ ബസുകളുമെത്തിയാല്‍ സൂപ്പര്‍ഫാസ്റ്റ് ബസുകളെല്ലാം കെ.സ്വിഫ്റ്റിലേക്ക് മാറും. നിലവില്‍ സര്‍വീസ് നടത്തുന്ന പുതിയ ബസുകള്‍ ഫാസ്റ്റ് സര്‍വീസിലേക്ക് മാറ്റാനുമാണ് കെ.എസ്.ആര്‍.ടി.സി തീരുമാനം.

Related Articles

Check Also
Close
Back to top button