KeralaLatestThrissur

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാകാൻ തയ്യാറെടുത്ത് പടിഞ്ഞാറെ വെമ്പല്ലൂർ എം ഇ എസ് കോളേജ്.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ശ്രീനാരായണപുരം പഞ്ചായത്തിൽ എം ഇ എസ് അസ്മാബി കോളേജിന്റെ ഓഡിറ്റോറിയത്തിലും, ഹോസ്റ്റലിലുമായാണ് 150 പേർക്ക് ചികിത്സ സൗകര്യമുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഒരുങ്ങുന്നത്.

ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയും നിർവ്വഹണ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് കേന്ദ്രത്തിന്റെ കാര്യക്ഷമത ഉറപ്പു വരുത്തി. സെന്ററിലേക്കാവശ്യമായ കട്ടിലും കിടക്കയും പഞ്ചായത്ത് അധികാരികളും വൊളണ്ടിയർമാരും ചേർന്ന് സജ്ജീകരിച്ചു.

കൊടുങ്ങല്ലൂർ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ കെട്ടിടങ്ങൾ അണുവിമുക്തമാക്കി. ജില്ലാ പഞ്ചായത്ത് അംഗം ബി ജി വിഷ്ണു, പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ, സെക്രട്ടറി കെ എസ് രാമദാസ്, ടി എൻ ഹനോയ് എന്നിവരും പ്രവർത്തനത്തിൽ പങ്കാളികളായി.

Related Articles

Back to top button