Uncategorized

രാഷ്‌ട്രപതി ഇന്ന് പഞ്ചാബ് സന്ദര്‍ശിക്കും; 17-ന് കേരളത്തില്‍

“Manju”

ന്യൂഡല്‍ഹി: രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഇന്ന് പഞ്ചാബില്‍. മുര്‍മു അമൃത്സര്‍ സന്ദര്‍ശിക്കുമെന്ന് രാഷ്‌ട്രപതിഭവനിലെ ഓദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. രാവിലെ 11 മണിക്ക് അമൃത്സര്‍ വിമാനത്താവളത്തിലേക്ക് എത്തും. അമൃത്സറിലെത്തുന്ന രാഷ്‌ട്രപതിയെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സ്വീകരിക്കും.
സുവര്‍ണ്ണ ക്ഷേത്രത്തില്‍ ഹര്‍മിന്ദിര്‍ സാഹിബിന് പ്രണാമം അര്‍പ്പിക്കും. ജാലിയന്‍ വാലാബാഗ് സന്ദര്‍ശിക്കും, ദുര്‍ഗിയാന ക്ഷേത്രത്തിലും രാം തീര്‍ത്ഥ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. വൈകുന്നേരം 4.30-ന് അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും.

അതേസമയം മാര്‍ച്ച്‌ 17-ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലും എത്തും. കൊച്ചിയില്‍ എത്തുന്ന രാഷ്‌ട്രപതി ഐഎന്‍എസ് ദ്രോണാചാര്യയില്‍ നാവിക സേനയുടെ പരിപാടിയില്‍ പങ്കെടുക്കും. അവിടെ താമസിച്ച ശേഷം മറ്റു ചില ചടങ്ങുകളില്‍ കൂടി പങ്കെടുത്ത ശേഷം പിറ്റേന്ന് മടങ്ങുമെന്ന് ഓദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Check Also
Close
Back to top button