പോത്തന്‍കോട് : ഇന്നലെ ഗുരുജ്യോതിയില്‍ ലയിച്ച ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുമിത്രന്‍ സ്വാമിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് എത്തി. ആശ്രമം സ്പിരിച്ച്വല്‍ സോണിലെ ഗുരുവിന്റെ ഉദ്യാനത്തില്‍ മാവിന് ചുവട്ടില്‍ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ഹാളിലാണ് പൊതുദര്‍ശനം. പുഷ്പാലംകൃതമായ ഹാളില്‍ ഗുരുമന്ത്രാക്ഷരികളുടെ അകമ്പടിയില്‍ സ്വാമിയുടെ ഭൗതിക ദേഹം അവസാനമായി കാണുവാന്‍ ആളുകള്‍ എത്തിത്തുടങ്ങി. ഇന്നലെ രാവിലെ 10.10 നാണ് സ്വാമി ഗുരുജ്യോതിയില്‍ ലയിച്ചത്. ഉച്ചയ്ക്ക് 12 മണിയ്ക്ക് പ്രാര്‍ത്ഥനയും പുഷ്പ സമര്‍പ്പണവും മറ്റ് കര്‍മ്മങ്ങളും നടക്കും.
Related Articles
ഇന്ത്യന്‍ നിര്‍മ്മിത വാക്സീനുകള്‍ അംഗീകരിച്ചില്ലെങ്കില്‍ നിര്‍ബന്ധിത ക്വാറന്റീന്
July 1, 2021 12:04 PM
Check Also
Close
-
അറബികടൽ ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുJune 7, 2023 11:08 AM