പോത്തന്‍കോട് : സ്റ്റുഡന്‍സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ ക്രിസ്മസ് ദിനാഘോഷം നടന്നു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ് ഡോ.പി.ഹരിഹരന് നിര്‍വഹിച്ചു. ഡോ.ജി.മോഹനാംബിഗൈ, ഷീജ.എന്‍, രജ്ഞിത.വി, ഡോ. വി.എ. മേകല, ഡോ. ഇഥേല് ഷൈനി, ഡോ.ജെന്നിഫര്‍ ലെന്‍സി, ഡോ.എ.ജയകലയരശി, ഡോ.പ്രകാശ്.എസ്.എല്‍, ശിവവെങ്കിടേഷ്, ഡോ. കലൈസെല്‍വി ബാലകൃഷ്ണന്, പബ്ലിക് റിലേഷന്‍സ് സീനിയര്‍ മാനേജര്‍ കെ.സി.വേണുഗോപാല്‍, ഡെപ്യൂട്ടി കണ്‍വീനര്‍ ഇന്ദു.എസ്, കണ്‍വീനര്‍ മഹേഷ്.എം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ക്രിസ്മസ് കേക്ക് മുറിച്ചും കരോള്‍ ഗാനങ്ങള്‍ ആലപിച്ചും വിദ്യാര്‍ത്ഥികള്‍ ആഘോഷപരിപാടികളില്‍ പങ്കാളികളായി.
ഫോട്ടോ ക്യാപ്ഷന്‍: ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ നടന്ന ക്രിസ്മസ് ദിനാഘോഷം പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ് ഡോ.പി.ഹരിഹരന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.