ചന്ദിരൂർ (ചേർത്തല) : ഗുരുവിന്റെ ജന്മഗൃഹമായ ശാന്തിഗിരി ആശ്രമം, ചന്ദിരൂർ ബ്രാഞ്ചിൽ ഇന്ന് രാവിലെ 6 മണിയുടെ ആരാധനയെത്തുടര്‍ന്ന് പുഷ്പസമര്‍പ്പണം നടന്നു. ആശ്രമം ബ്രഞ്ച് ചീഫ് ജനനി വിജയ ജ്ഞാ തപസ്വിനി, ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി എന്നിവരുടെ ബ്രാഞനേതൃത്തില് ഗുരുഭക്തര്‍ ഭക്ത്യാദരപൂര്‍വ്വം പുഷ്പസമര്‍പ്പണം നടത്തി.
ശാന്തിഗിരി ആശ്രമത്തിന്റെ 28 ബ്രാഞ്ചുകളിലും എല്ലാ ദിവസവും രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പ്രത്യേക പ്രാര്‍ത്ഥനയും പുഷ്പസമര്‍പ്പണവും പൂജിതപീഠത്തോടനുബന്ധിച്ച് നടന്നു വരുന്നു. 41 ദിവസത്തെ വ്രതമാണ് പൂജിതപീഠം ആഘോഷത്തിനുള്ളത്. ഇന്ന് തിങ്കളാഴ്ച പുഷ്പസമർപ്പണം മൂന്നാം ദിനമായിരുന്നു.