KeralaLatestMalappuram

വൈദ്യുതി ബിൽ വർധനയ്ക്കെതിരെ കോൺഗ്രസ് വട്ടംകുളം കൃഷിഭവനുമുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

“Manju”

മലപ്പുറം: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ചും, ബി.പി.എൽ വിഭാഗങ്ങൾക്ക് മൂന്നു മാസം വൈദ്യുതി സൗജന്യമാക്കണമെന്നും, എ പി എൽ വിഭാഗങ്ങൾക്ക് വൈദ്യുതി ചാർജ് 30 ശതമാനം കുറക്കണമെന്നും ആവശ്യപ്പെട്ടും വട്ടംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വട്ടംകുളം കൃഷിഭവനുമുന്നിൽ ധർണ്ണ നടത്തി. ഡി സി സിജനറൽ സെക്രട്ടറി ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് എം.എ. നജീബ് ആധ്യക്ഷത വഹിച്ചു. കെ. ഭാസ്കരൻ , എം.ശങ്കരനാരായണൻ, എൻ.വി. അഷറഫ് , ഇ.എം. ഷൗക്കത്തലി, ഇ.വി.അശോകൻ, എൻ.ചന്ദ്ര ബോസ്, എം.വി. ഷാജഹാൻ, ബഷീർ അണ്ണക്കമ്പാട്, അനീഷ് പോട്ടൂർ, വി.വി.മഹേഷ്, ഷറഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Check Also
Close
Back to top button