ഹർഷദ്ലാൽ തലശ്ശേരി
ആരോഗ്യ പ്രവർത്തന മേഖലയിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചു സർവീസിൽ നിന്നും വിരമിച്ച CH സജീവന് ബീറ്റ്സ് ഓഫ് അഴിയൂരിന്റെ നേതൃത്വത്തിൽ ചോമ്പാല സിഐ സുമേഷ് സ്നേഹോപഹാരം കൈമാറി, അഴിയൂർ മെഡിക്കൽ ഓഫീസറായ ഡോക്ടർ നസീർ സ്നേഹ സമ്മാനവും നൽകി. ഭാരവാഹികളായ അബൂബക്കർ കൈതാൽ , യാസീൻ, അൻഫീർ, അസീസ്, ജവാദ് ശിഹാബ് എന്നിവർ സംബന്ധിച്ചു.