KannurKeralaLatest

“Manju”

പഠിച്ച സ്കൂളിൽ ടിവി നൽകി പൂർവവിദ്യാർത്ഥികൾ

തലശ്ശേരി: പഠനത്തോട് കൂടി സ്കൂളിനെ ഉപേക്ഷിക്കാതെ ഒരു പറ്റം പൂർവവിദ്യാർത്ഥികൾ. തലശ്ശേരി സെൻറ്ജോസഫ്’സ് സ്കൂളിൽ 2009-10 വർഷത്തിൽ SSLC പഠിച്ചിറങ്ങിയ ബാച്ച് ആണ് കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസിനു പങ്കെടുക്കാൻ ടിവി ഇല്ലാത്ത അർഹരായ വിദ്യാർത്ഥികൾക്ക് ടിവി എത്തിച്ചു നൽകിയത്.
ധനുഷ്, ശ്യാംജിത്, ഹർഷദ്ലാൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനം മാതൃകപരം ആണെന്ന് ഹെഡ്മാസ്റ്റർ ജൻസൻ മാസ്റ്റർ, പ്രിൻസിപ്പൽ ഡെന്നിസ് മാസ്റ്റർ എന്നിവർ അഭിപ്രായപ്പെട്ടു. വരുംദിവസങ്ങളിൽ പ്രവർത്തങ്ങൾ തുടരുമെന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ ധനുഷ് അറിയിച്ചു.

ഹർഷദ്ലാൽ തലശ്ശേരി

Related Articles

Check Also
Close
Back to top button