മുംബൈ: കൊറോണ സ്ഥിരീകരിച്ച തബ്ലീഗ് ജമാഅത്ത് പ്രവര്ത്തകന് ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍. മഹാരാഷ്ട്രയിലെ ആശുപത്രിയിലാണ് മുപ്പത്കാരനായ വ്യക്തിയെ ആത്മഹത്യ ചെയ്ത് നിലയില്‍ കണ്ടെത്തിയത്.
മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഇയാള്‍ കുളുമുറിയില്‍ വെച്ച് ബ്ലേഡ് ഉപയോഗിച്ച് കഴുത്തുമുറിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. അസം സ്വദേശിയായ ഇയാള്‍ ഡല്‍ഹിയിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷമാണ് മഹാരാഷ്ട്രയില്‍ എത്തിയത്.