Uncategorized
പൊലീസുകാരന് കൊവിഡ്; വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ 5 ജീവനക്കാര്‍ നിരീക്ഷണത്തില്‍
സിന്ധുമോള്‍ ആര്
പേരൂര്‍ക്കട: പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ സി.ഐ അടക്കം 5 പേര് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെെനില്‍ പ്രവേശിച്ചു. കഴിഞ്ഞദിവസമാണ് സ്റ്റേഷനിലെ ക്രൈം വിംഗിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ നെടുമങ്ങാട് സ്വദേശിയാണ്. കഠിനമായ തൊണ്ടവേദനയെ തുടര്‍ന്ന് ജൂലായ് 13നാണ് പൊലീസുകാരന്റെ സ്രവം പരിശോധനയ്ക്ക് എടുത്തതെങ്കിലും ഫലം വന്നത് ശനിയാഴ്ച രാത്രിയോടെയാണ്. ജൂലായ് 13നുശേഷം പൊലീസുകാരന് ഡ്യൂട്ടിക്കെത്തിയിട്ടില്ല എന്നാണ് വിവരം. അണുനശീകരണം നടത്തിയ സ്റ്റേഷന്റെ പ്രവര്‍ത്തനം തുടരുമെന്ന് സി.ഐ അറിയിച്ചു.