ശ്രീജ.എസ്
വിജയവാഡ: തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി കോവിഡ് ബാധിച്ച് മരിച്ചു. 45 വയസായിരുന്നു. ഈയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ ശ്വാസതടസ്സത്തെ തുടര്‍ന്നായിരുന്നു മരണം. ജൂലൈ 20 ന് കൊവിഡ് ബാധിച്ച് മരിച്ച പുരോഹിതന് പകരം ജോലിക്കെത്തിയതായിരുന്നു ഇദ്ദേഹം. ലോക്ക്ഡൗണിനെ തുടര്‍ന്ന് ദീര്‍ഘകാലം അടച്ചിട്ട ക്ഷേത്രം ജൂലൈ 11നാണ് വീണ്ടും തുറന്നത്. ഇതുവരെ ക്ഷേത്രത്തിലെ 170 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുതിര്‍ന്ന പൂജാരിയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.