KeralaLatest

മികച്ച സന്നദ്ധ സേനാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു

“Manju”

ശ്രീജ.എസ്

എറണാകുളം: സ്വാതന്ത്ര്യദിനത്തില്‍ ജില്ലയിലെ മികച്ച സന്നദ്ധ സേനാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസ് സര്‍ട്ടിഫിക്കറ്റ് നല്‍കി. ദുരന്തങ്ങളില്‍ പൊതുജനങ്ങളെ സഹായിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുമായി സര്‍ക്കാരിന്റെ സന്നദ്ധം പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തവരാണിവര്‍.

റവന്യൂ, തദ്ദേശ സ്ഥാപനങ്ങള്‍, പോലീസ്, ആരോഗ്യം, അഗ്നിശമന സേന എന്നിവരുടെ ഭാഗമായി ജില്ലയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇവരെ പ്രയോജനപ്പെടുത്തുന്നത്. മികച്ച സന്നദ്ധ സേന അംഗങ്ങളായ മരിയ തറയില്‍, അഞ്ചിത ടി. എല്‍, വിഷ്ണു എസ് നായര്‍, ഡിനു എസ് കൃഷ്ണന്‍ , ലസിന്‍ ലാല്‍ എന്നിവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

Related Articles

Check Also
Close
Back to top button