ശ്രീജ.എസ്
ഓണത്തിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂക്കള്‍ എത്തിക്കാമെന്ന് മുഖ്യമന്ത്രി. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ എത്തിക്കരുതെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. പൂക്കളം ഒരുക്കുന്നവര്‍ക്കും കൃത്യമായ കോവിഡ് നിയന്ത്രണങ്ങള്‍ ബാധകമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂ കൊണ്ടുവരുന്നവരും കച്ചവടം ചെയ്യുന്നവരും മാസ്ക്ക് ധരിക്കുന്നതും ഇടയ്ക്കിടെ കൈ കഴുകുന്നതും ഉള്‍പ്പെടെയുള്ള സുരക്ഷാ നിബന്ധനകളും പാലിക്കണം.