തിരുവനന്തപുരം :സര്‍ക്കാര്‍ ജീവനക്കാരുടെ ശബളം മാറ്റിവയ്ക്കാനുള്ള നടപടിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറാന് ആലോചിക്കുന്നു. ജിഎസ്ടി കുടിശികയും നഷ്ടപരിഹാരവും ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിനു മേലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഏഴായിരം കോടി രൂപ കേന്ദ്രത്തില്‍ നിന്നും തരുന്നതോടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം ഉണ്ടാകുമെന്നാണ് ധനകാര്യ വകുപ്പിന്റെ വെളിപ്പെടുത്തല്‍ .