IndiaKeralaLatest

നൈജീരിയയിലെ കൊടും ഭീകരന്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

“Manju”

 

മൈദുഗുരി: നൈജീരിയയിലെ തീവ്രവാദ സേനയായ ബൊക്കോഹറാമിന്റെ തലവന്‍
അബൂബക്കര്‍ ഷെക്കാവൂ എതിരാളികളായ ഇസ്ലാമിക്ക്സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കന്‍ പ്രൊവിന്‍സുമായി (ഇസ്വാപ്) നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇസ്വാപ് അംഗങ്ങളുടെ റേഡിയോ സന്ദേശങ്ങള്‍ ചോര്‍ത്തിയ അന്താരാഷ്ട്ര വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഈ വിവിവരം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ മേയ് 18ന്‌ഇസ്വാപ് തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ഷെക്കാവുകൊല്ലപ്പെട്ടത്. എന്നാല്‍ ഇതിനുമുമ്ബും ഷെക്കാവു കൊല്ലപ്പെട്ടതായ വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും അവ എല്ലാം വ്യാജമായിരുന്നു.
ഒരിക്കല്‍ നൈജീരിയന്‍ സൈന്യം തന്നെ ഷെക്കാവുവിനെ വധിച്ചതായി അവകാശപ്പെട്ടു കൊണ്ടു കൊണ്ട് രംഗത്ത് വന്നിരുന്നു. എന്നാല്‍പിറ്റേന്ന് ടിവിയില്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് ഷെക്കാവുഈവാര്‍ത്തകള്‍ക്കുമറുപടിനല്‍കിയത്. അതിനാല്‍തന്നെ ഈ വാര്‍ത്തയും എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന് സ്ഥിരീകരിക്കേണ്ടതായുണ്ട്.
അബൂബക്കര്‍ ഷെക്കാവുവിനെ സ്വര്‍ഗത്തിലേക്ക് അയയ്ക്കുവാന്‍ ദൈവം തീരുമാനിച്ചു
എന്നതായിരുന്നു മാദ്ധ്യമങ്ങള്‍ ചോര്‍ത്തിയ റേഡിയോ സന്ദേശത്തിലുണ്ടായിരുന്നത്.
നൈജീരിയന്‍ തീവ്രവാദികളുമായി ബന്ധമുള്ള രണ്ടുപേര്‍ റേഡിയോ സന്ദേശത്തിലെ ശബ്ദം ഇസ്വാപ് നേതാവിന്‍െറത് ആണെന്ന് റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചതായും
റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ നൈജീരിയന്‍ രഹസ്യവിഭാഗത്തിന്റെ റിപ്പോര്‍ട്ടിലും ഷെക്കാവു കൊല്ലപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഷെക്കാവു കൊല്ലപ്പെട്ടു എന്ന വാര്‍ത്തയുടെ നിജസ്ഥിതിയെക്കുറിച്ച്‌ തങ്ങള്‍ അന്വേഷിച്ചു ക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞമാസം ഇതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ നൈജീരിയന്‍ മിലിട്ടറിമറുപടിനല്‍കിയിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് ഇസ്വാപ് ചിരകാല ശത്രുവിന്റെ മരണവാര്‍ത്തയ്ക്ക് ഒരു സ്ഥിരീകരണംനല്‍കുന്നത്.
റേഡിയോസന്ദേശം അനുസരിച്ച്‌ ഇസ്വ പിന്തുടര്‍ന്ന്കീഴ്‌പ്പെടുത്തും എന്നുറപ്പായപ്പോള്‍
ഷെക്കാവു സ്വയം സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ച്‌ മരിക്കുകയായിരുന്നു. ഭൂമിയില്‍
കിടന്ന് നരകിക്കുന്നതിനെക്കാളും സ്വയം മരണം വരിക്കാനാണ് ഷെക്കാവു താത്പര്യപ്പെട്ടതെന്ന് ശബ്ദസന്ദേശത്തില്‍പറയുന്നു. 2014ല്‍ 70 ലേറെ സ്‌കൂള്‍ വിദ്യാത്ഥിനികളെ തട്ടിക്കൊണ്ട്‌ പോയതിലൂടെയാണ് ബൊക്കോഹറാമും ഷെക്കാവുവും ലോകശ്രദ്ധ നേടുന്നത്.

Related Articles

Back to top button