Thiruvananthapuram

ആനാകുടി പി.എച്ച്.സി യെ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചു.

“Manju”

ജ്യോതിനാഥ് കെ പി

വാമനപുരം നിയോജക മണ്ഡലത്തിലെ ആനാകുടി പി.എച്ച്.സി യെ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി.കെ.കെ.ശൈലജ ടീച്ചർ അധ്യക്ഷയായി. ആനാകുടി FHC യിൽ
അഡ്വ.ഡി.കെ.മുരളി എം.എൽ.എ ശിലാഫലകം അനാചാരണം ചെയ്തു. വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. ദേവദാസൻ, ജില്ലാപഞ്ചായത്ത് അംഗം
അഡ്വ.എസ്.എം.റാസി,
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ
ബി.സന്ധ്യ, വാമനപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീവിദ്യ. ജി.ഒ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലെനിൻ.എസ്.കെ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ റ്റ്.എസ്. ഷീജ, ഗ്രാമപഞ്ചായത്ത് അംഗം ആർ.മണികണ്ഠൻ,
CPI(M) ലോക്കൽ കമ്മിറ്റി സെക്രട്ടറി കാക്കക്കുന്ന് മോഹനൻ, ആനാകുടി മെഡിക്കൽ ഓഫീസർ അനൂപ്.ജി.സി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button