IndiaLatest

കര്‍ഷകര്‍ക്ക് പിന്തുണയുമായി ഒന്‍പതുവയസുകാരി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക നിയമത്തിനെതിരെ സമരമുഖത്തുള്ള കര്‍ഷകര്‍ക്ക് പിന്തുണയുമായി ഒമ്പതുവയസുകാരി കാലാവസ്ഥാ പ്രവര്‍ത്തക ലിസിപ്രിയ കങ്കുജവും. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമ്പോള്‍ ലോകത്തെ ദശലക്ഷക്കണക്കിന് കാലാവസ്ഥാ പ്രവര്‍ത്തകര്‍ തന്നോടൊപ്പമുണ്ടെന്ന് കങ്കുജം പറഞ്ഞു.

‘കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഇര നമ്മുടെ കര്‍ഷകരാണ്. പതിവ് വെള്ളപ്പൊക്കം, വരള്‍ച്ച, ചുഴലിക്കാറ്റ്, വെട്ടുകിളി ശല്യം തുടങ്ങിയവ അവരുടെ വിളകളെ നശിപ്പിക്കുകയാണ്. പ്രതിസന്ധി കാരണം പ്രതിവര്‍ഷം ആയിരക്കണക്കിന് കര്‍ഷകരാണ് മരിക്കുന്നത്. നമ്മുടെ നേതാക്കള്‍ കര്‍ഷകരുടെ ശബ്ദം കേള്‍ക്കണം. അവര്‍ക്ക് നീതി ഉറപ്പാക്കി പ്രതിസന്ധിക്ക് ഉടന്‍ ശാശ്വത പരിഹാരം കണ്ടെത്തണം’ -ലിസിപ്രിയ ട്വിറ്ററില്‍ കുറിച്ചു

Related Articles

Check Also
Close
  • ….
Back to top button