ഭോപ്പാല്‍: ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തി കാണാതായ കാര്‍പെന്ററുടെ മൃതദേഹം റെയില്‍വെ മേല്‍പ്പാലത്തിന് അടിയില്‍ നിന്ന് കണ്ടെത്തി.
കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 21കാരനായ താരിഖ് മുഹമ്മദ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. അടിവയറ്റിലും കുത്തേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയിലാണ്.
തിങ്കളാഴ്ച ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ മുഹമ്മദിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് രക്തക്കറയില്ല.